//
6 മിനിറ്റ് വായിച്ചു

ഗവർണർ നാടിന് അപമാനം, പദവിയിലിരുന്ന് എന്തും ചെയ്യാമെന്ന് കരുതുന്നു; എം.വി ജയരാജൻ

ഗവർണർ പദവിയിലിരുന്ന് എന്തും ചെയ്യാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നതായി സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി എം. വി ജയരാജൻ. ആർഎസ്എസ് വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് നിയോഗിക്കാൻ മോഹൻ ഭാഗവതിൽ നിന്ന് ഗവർണർക്ക് നിർദേശം കിട്ടി .ഗവർണർ നാടിന് അപമാനവും ശാപവും.ഒരു നിമിഷം വൈകാതെ ഗവർണർ സ്ഥാനം രാജിവെക്കണം. അല്ലെങ്കിൽ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പദവിയിൽ തുടരാൻ ഗവർണർക്ക് അർഹതയില്ലെന്നും രാജ്ഭവൻ ആർഎസ്എസ് കാര്യാലയമാക്കി മാറ്റിയെന്നും എം. വി ജയരാജൻ

സർക്കാരിനെയും സിപിഐഎമ്മിനെയും വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഗത്തുവന്നിരുന്നു. എൽഡിഎഫിന്റെ രാജ് ഭവൻ മാർച്ചിനെതിരെയാണ് അദ്ദേഹത്തിന്റ പ്രതികരണം. പാർട്ടി ഏതറ്റം വരെ പോകുമെന്ന് തനിക്ക് അറിയാം. ധൈര്യമുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തട്ടെയെന്നും ഗവർണർ വെല്ലുവിളിച്ചു.

സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ​ഗവർണർ ആരോപിച്ചു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ​ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാർച്ചിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!