//
7 മിനിറ്റ് വായിച്ചു

വേൾഡ് കപ്പ് ബിഗ് സ്ക്രീൻ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

കണ്ണൂർ സിറ്റി: എക്സ് – പാറ്റേർസ് സ്പോർട്ട്സ് ടീമിൻ്റെ അഭിമുഖ്യത്തിൽ പ്രദേശത്തുള്ളവർക്ക് 35 ദിവസവും ഖത്തർ ഫുട്ബോൾ വേൾഡ് കപ്പ് തൽസമയം കാണാൻ വേണ്ടി ഇരിപ്പടത്തോട് കൂടിയ പടുകൂറ്റൻ പന്തലും ബിഗ് സ്ക്രീനും ഒരുങ്ങുന്നു.

സ്ക്രീനിങ്ങ് മൈതാനത്ത് ഡിവിഷൻ കൗൺസിലർ അശ്രഫ് ചിറ്റുള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.

രാഷ്ട്രീയം മറന്ന് പ്രായ ഭേദമന്യേ ഒറ്റ മനസ്സുമായി പ്രദേശത്തുള്ളവർ ഒത്ത് കൂടി കോർപ്പറേഷനിലെ ഡിവിഷൻ കൗൺസിലർമാരായ മുസ് ലിഹ് മടത്തിൽ, അശ്രഫ് ചിറ്റുള്ളി എന്നിവരെ രക്ഷാധികാരിയായും പ്രോഗ്രാം ചെയർമാനായി മുഹമ്മദ് റഹിസ്, വൈസ് ചെയർമാൻമാരായി ഷംസുദ്ധീൻ പൂങ്കാവനം, ശുഹൈബ് കൊടപ്പറമ്പ് എന്നിവരെയും കൺവീനർ ഷീബിൽ, ജോ. കൺവീനർമാർ സിയാദ് നാലു വയൽ, റഹ്നാഫ് സിറ്റിയെയും ട്രഷറർ റിയാസ് കണ്ണൂരിനെയും,

എക്സിക്യൂട്ടിവ് മെമ്പർമാരായി താഴെ പറയുന്നവരേയും തെരഞ്ഞെടുത്തു

ഷഹറാസ്, അൻസാരി,
അസ്ലാം പിലാക്കിൽ,
മൻസൂർ, ഇംതിയാസ്, ഫജാസ്, കെ റാസിഖ്, മുജാഹിദ്, അജാസ്, സായാർ, സിറാജ്, റമിസ്, റഹിസ്, അഹമ്മദ്, സി എച്ച് ഫാറൂഖ്, നിഹാൽ, സഫ്രാസ്’ അസീം, ഹഫീസ്, എം സി അബ്ദുൽ ഖല്ലാക്ക്,

വിശാലമായപാർക്കിങ്ങ് സൗകര്യവും സറൗണ്ടിങ്ങ് സൗണ്ട് സിസ്റ്റവും, ദിനേനെയുള്ള നറുക്കെടുപ്പും, ബമ്പർ സമ്മാനവും ഉണ്ടാവുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!