//
5 മിനിറ്റ് വായിച്ചു

സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എ ആർ ക്യാംപിൽ ജീവനൊടുക്കിയ നിലയിൽ

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്റ്റേഷനിലെ സി പി ഒയും കൊക്കുംതോട് സ്വദേശിയുമായ ബിനുകുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. റാന്നി സ്വദേശി നൽകിയ പരാതിയിൽ ബിനു കുമാറിനെതിരെ റാന്നി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വഞ്ചനാകേസിൽ ഒളിവിലായിരുന്ന ബിനുകുമാറിനെ പത്തനംതിട്ട എ ആർ ക്യാംപിൽ രാവിലെ പത്ത് മണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്യാംപിലെ ബാരക്കിൽ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മറ്റൊരു പൊലീസുകാരന്റെ വസ്ത്രം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.

റാന്നി സ്റ്റേഷനിൽ ജോലിനോക്കവേ പ്രദേശവാസിയായ യുവതിയിൽ നിന്ന് 13.5 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെത്തുടർന്ന് ഇയാൾ ഒരുമാസമായി ഒളിവിലായിരുന്നു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!