ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിന് പുത്തൻ അവസരം. 18 നും 30 നും ഇടയിൽ പ്രായമുള്ള, ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് രണ്ടു വർഷത്തേക്ക് രാജ്യത്ത് തൊഴിൽ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യു.കെ പ്രധാനമന്ത്രി. പദ്ധതി പ്രകാരം എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക് വിസ അനുവദിക്കും. യുകെ- ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീമിനു കീഴിലാണ് (U.K.-India Young Professionals Scheme ) പദ്ധതി. ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 2023ൽ പദ്ധതിക്കു തുടക്കം കുറിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. തന്റെ പ്രചാരണ വേളയിൽ, ഇന്ത്യയുമായുള്ള പരസ്പര വിനിമയവും ബന്ധവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സുനക് പല തവണ സംസാരിച്ചിരുന്നു.