വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ ഏകോപന സമിതി മേഖല പ്രസിഡന്റ് ശ്രീ ഷാഫി മുണ്ടേരിയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉത്ഘാടനം ചെയ്തു.
വിധവ യായിരുന്നിട്ടും ഭിന്ന ശേഷിയുള്ള കുട്ടി ഉൾപ്പെടെ 3 കുട്ടികളെ വളർത്തുന്നതോടൊപ്പം പേപ്പർബാഗ് നിർമ്മാണത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത വിധവകൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ സംഘടനയുണ്ടാക്കി അവർക്ക് ദിശ ബോധം നൽകിയ ശ്രീമതി സുശീല ഗോപാലനെ ചടങ്ങിൽ ആദരിച്ചു. Dr ബിന്ദു ഗൗരി ശ്രീ കെപി ശ്രീധരൻ, കെപി രവീന്ദ്രൻ മൂസ ശിഫ സതീശൻ കെ വി തുടങ്ങിയവർ പങ്കെടുത്തു.