3 മിനിറ്റ് വായിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ മരിച്ചു

 

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ മരിച്ചു. തൃശൂർ
ഇരിങ്ങാലക്കുട പടിയൂർ സ്വദേശിനി വിരുത്തി പറമ്പിൽ സൂരജിന്‍റെ മകൾ നിവേദിതയാണ്​ (26) മരിച്ചത്​. ഹൈദരാബാദിൽ ഇ.ടി.വി ഭാരത്​ ചാനൽ ജീവനക്കാരിയാണ്​.
രാവിലെ ഓഫീസിലേക്ക്​ പോകുന്നതിന്​ റോഡ്​ മുറിച്ചു കടക്കവേ കാർ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.​ നേരത്തെ റിപ്പോർട്ടർ ടിവിയുടെ തൃശൂർ റി​പ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്​. അമ്മ: ബിന്ദു. സഹോദരൻ: ശിവപ്രസാദ്​. സംസ്കാരം ഞായറാഴ്ച രാവിലെ തൃശൂരിലെ വീട്ടുവളപ്പിൽ നടക്കും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!