തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വീണ്ടും വന്‍ചികിത്സാ പിഴവെന്ന് ആരോപണമന്നയിച്ചു കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി.
മതിയായസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ ഫുട്ബോള്‍ കളിക്കിടെ വീണു എല്ലുപൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശ്ശേരി ചേറ്റംകുന്ന് നാസാക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ മകന് സുല്‍ത്താനാണ് കൈനഷ്ടപ്പെട്ടത്. പാലയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പതിനേഴുവയസുകാരനായ സുല്‍ത്താന്‍. അപകടം നടന്നു ആശുപത്രയിില്‍ ചികിത്സ തേടിയ മകന് ദിവസങ്ങളോളം ചികിത്സ വൈകിപ്പിച്ചതിനാലാണ്കൈമുറിച്ചു മാറ്റേണ്ടിവന്നതെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്കി. കഴിഞ്ഞ ഒക്ടോബര്‍ 30ന് വൈകിട്ടാണ് അപകടം നടന്നത്.വീടിനടുത്തുള്ള മൈതാനത്തില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് സുല്‍ത്താന്‍ വീണു എല്ലു പൊട്ടിയത്. ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ എക്സറേ മെഷീന് കേടായതിനാല്‍ കൊടുവള്ളി സഹകരണാശുപത്രിയില്‍ പോയി എക്സറൈ എടുത്തു. കൈയുടെ രണ്ടു എല്ലുകള്‍ പൊട്ടിയിരുന്നു. അന്ന് ആശുപത്രിയില്‍ വരാതിരുന്ന അസ്ഥിരോഗവിദഗ്ദ്ധന് എക്സറെയുടെ ഫോട്ടോ അയച്ചുകൊടുക്കുകയും നിര്‍ദ്ദേശപ്രകാരം കൈസ്ക്വയില്‍ ഇട്ടുകെട്ടുകയുമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്താനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ ശസ്ത്രക്രിയ് വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ചെയ്തില്ല. നവംബര്‍ ഒന്നിന് രാവിലെകൈയുടെ നിറം മാറിയപ്പോഴാണ് ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഒരു പൊട്ടല്‍ പരിഹരിച്ചുവെന്നാണ് ഡോക്ടര്‍ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും മതിലായ ചികിത്സ കിട്ടിയില്ലെന്നും ഒരു കൈ മുഴുവനായി മുറിച്ചു മാറ്റണമെന്നുമാണ് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കൈയ്യുടെ മുട്ടിനുതാഴെയുള്ള ഭാഗം മുറിച്ചു മാറ്റിയത്. ചികിത്സാ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കുട്ടിയുടെ കൈയ്യുടെ എല്ലുപൊട്ടി മൂന്നാമത്തെ ദിവസം കൈയ്യിലേക്ക് രക്ത ഓട്ടം നിലയ്ക്കുന്ന കംപാര്‍ട്ട്മെന്റ് സിന്‍ഡ്രോമെന്ന അവസ്ഥ വന്നു. പിന്നീട് പലസര്ജറി ചെയ്തുവെങ്കിലും നീര്‍ക്കെട്ട് മാറാനുളളതു കൊണ്ടു കൈതുന്നികെട്ടിയിരുന്നില്ല. അന്നേ അണുബാധയ്ക്കു സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍പ്പെട്ടത്. അന്നേ രക്തം വാര്‍ന്നു പോവുകയും ചെയ്തു.രക്തം വാര്‍ന്നു പോയില്ലെങ്കില്‍ കൈരക്ഷിക്കാന് കഴിയുമായിരുന്നു അന്നേ ദിവസം തന്നെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദധ ചികിത്സയ്ക്കായി അയക്കുകയും ചെയ്തുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈമുറിച്ചു മാറ്റി
Image Slide 3
Image Slide 3