//
4 മിനിറ്റ് വായിച്ചു

കെ.കെ. രാജീവന്‍ സ്‌മാരക മാധ്യമ പുരസ്‌കാരം മനോഹരന്‍ കൈതപ്രത്തിന്

ഈ വര്‍ഷത്തെ കെ.കെ. രാജീവന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് ദേശാഭിമാനി ഇരിട്ടി ഏരിയാ ലേഖകന്‍ മനോഹരന്‍ കൈതപ്രത്തെ തെരഞ്ഞെടുത്തു. ആറളം ആദിവാസി മേഖലയിലെ കാട്ടാനശല്യത്തെക്കുറിച്ചുള്ള ‘ചിന്നംവിളിയില്‍ നിലയ്ക്കുന്ന ജീവിതതാളം’ വാര്‍ത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം. ദേശാഭിമാനി കണ്ണൂര്‍ എഡിഷനില്‍ 2022 ഒക്ടോബര്‍ ഏഴു മുതല്‍ 10 വരെയാണ് പരമ്പര പ്രസിദ്ധീകരിച്ചത്.
കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, ആകാശവാണി റിട്ട.സ്റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, കേരള കൗമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് ഒ.സി. മോഹന്‍രാജ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!