വോളിബോളിലെ ഇതിഹാസ താരം ജിമ്മി ജോർജ് വിടവാങ്ങിയിട്ട് നവമ്പർ 30ന് 35 വർഷം പൂർത്തിയാകും. അദ്ദേഹത്തിന്റെ ഓർമ്മക്കായി പേരാവൂരിൽ പവലിയൻ നിർമാണം പൂർത്തിയായി. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ ഭാഗമായാണ് പവലിയൻ നിർമ്മിച്ചിട്ടുള്ളത്. നവമ്പർ 30ന് ജിമ്മി ജോർജിന്റെ ഓർമക്കായി പവലിയൻ നാടിന് സമർപ്പിക്കും. കായിക താരങ്ങൾക്കുള്ള ഡ്രസിങ് റൂമും ,സ്റ്റേഡിയം കമ്മിറ്റി ഓഫീസും ഇതോടെ പ്രവർത്തന ക്ഷമമാകും . 30ന് രാവിലെ 9.45 നു
സ്കൂൾ മാനേജർ ഫാ . തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ, ജിമ്മി ജോർജിന്റെ സഹോദരങ്ങൾ , സ്റ്റേഡിയം കമ്മിറ്റി അംഗങ്ങൾ , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ .വി . സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ വി .വി .തോമസ് , കായിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 35 വർഷം; ഓർമ്മക്കായി പവലിയൻ ഒരുങ്ങി
Image Slide 3
Image Slide 3