/
14 മിനിറ്റ് വായിച്ചു

പിണറായി ഭരണം കേരളത്തെ നരബലിയിലെത്തിച്ചു -സി.പി. ജോൺ

നവോത്ഥാന ചങ്ങല കെട്ടി അധികാരത്തിൽ വന്ന പിണറായി വിജയന്‍റെ ഭരണം കേരളത്തെ നരബലിയിലേക്കെത്തിച്ചിരിക്കുകയാണെന്ന് സി.എം.പി ജനറൽ സിക്രട്ടറി സി.പി.ജോൺ പരിഹസിച്ചു. മയക്ക് മരുന്ന് മാഫിയ നാടിനെ പിടിമുറുക്കുന്നു. പൊലീസ് സ്റ്റേഷനിൽ കൈ ചങ്ങലയിട്ട് ലോക്കപ്പിനുള്ളിലാക്കി ലാത്തി കൊണ്ട് മർദ്ദിക്കുന്ന നാടായി കേരളം മാറി. നാളികേരത്തിനും, റബ്ബറിനും, നെല്ലിനും താങ്ങ് വില പോയിട്ട് മോഹ വില പോലും കിട്ടാനില്ല. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കണമെന്നത് ഭരണക്കാർക്ക് പ്രശ്നമല്ല. പഠിച്ചു പരീക്ഷ പാസായാലും സർട്ടിഫിക്കറ്റ് കിട്ടാത്ത സ്ഥിതിയായി. കിട്ടിയ സർട്ടിഫിക്കറ്റിന് വിലയുണ്ടോ എന്ന കാര്യം തിരക്കിയിൽ മറുപടി പറയാൻ ആളില്ല. ഒരു വിഷയവും തനിക്ക് ബാധകമല്ലെന്ന നാട്ടിൽ ഉറക്കം നടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും സി.പി.ജോൺ പറഞ്ഞു. സർവ്വകലാശാല വൈസ് ചാൻസലറെ കോടതി അംഗീകരിച്ചാലും ഒപ്പിടാൻ അനുവദിക്കാതിരിക്കാനാണ് സർക്കാർ വീണ്ടും ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോകുന്നത്. വൈസ് ചാൻസലറായ ജോൺ മത്തായിയെ അങ്ങോട്ടു പോയി കണ്ട മുഖ്യമന്ത്രി ഇ.എം.എസ് ഭരിച്ച നാടിൽ മന്ത്രിമാർ തന്നെ ചാൻസറെ വെല്ലുവിളിച്ച് നടക്കുന്നു. വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് കോടികളുടെ കൺസൾട്ടേഷൻ നൽകി കമ്മീഷൻ പറ്റുന്ന ഭരണക്കാരുടെ നാടായി കേരളം മാറിയെന്നും സി പി. ജോൺ ആരോപിച്ചു. കേരളത്തിന്‍റെ സാമൂഹ്യ തകർച്ച അപകടരമാംവിധത്തിലേക്ക് നീങ്ങുകയാണെന്നും ഇതിനെ കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി നേരിടണമെന്നും സി.പി.ജോൺ ആവശ്യപ്പെട്ടു. സി.എം.പി സംഘടിപ്പിക്കുന്ന ‘ഉണരൂ കേരളം’ ക്യാമ്പയിന്‍റെ കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ആലക്കോട് കരിങ്കയത്ത് നടന്നു. പാച്ചേനി ലക്ഷ്മണൻ ,ചപ്പാരപ്പടവ് കണാരം വയലിൽ സുധീഷ് കടന്നപ്പള്ളി , പയ്യന്നൂരിൽ ബി.സജിത് ലാൽ ,അടുത്തിലയിൽ എം.കെ. രഘുനാഥ് , തളിപ്പറമ്പിൽ എ.പി.കെ. രാഘവൻ എന്നിവർ അധ്യക്ഷത വഹിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ സി.പി.ജോണിന് പുറമെ സി.എം.പി നേതാക്കളായ സി.എ. അജീർ, പി. സുനിൽകുമാർ, സുധീഷ് കടന്നപ്പള്ളി, കാഞ്ചന മാച്ചേരി, കെ. കൃഷ്ണൻ, സി.എ. ജോൺ, പി. രത്നാകരൻ, കെ.വി. ഉമേഷ് ,എം. രാഘവൻ, എൻ. കുഞ്ഞിക്കണ്ണൻ, മധുസൂധനൻ പുളിമ്പറമ്പ് എന്നിവരും യു ഡി.എഫ് നേതാക്കളായ തോമസ് വൈക്കത്താനം, എം. നാരായണൻകുട്ടി, എ.പി. നാരായണൻ, മാത്യു ചാണക്കാട്ടിൽ, ഉനൈസ് എരുവാട്ടി, കെ.പി. ജനാർദ്ദനൻ, സന്ദീപ് പാണപ്പുഴ, പി. കരുണാകരൻ മാസ്റ്റർ, ജംഷീർ ആലക്കാട് എന്നിവരും പ്രസംഗിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!