/
5 മിനിറ്റ് വായിച്ചു

സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.പി. സന്തോഷ് കുമാര്‍, എ. പ്രദീപന്‍, കെ.ടി. ജോസ്, താവം ബാലകൃഷ്ണന്‍, കെ.വി. ബാബു, പി.കെ. മധുസൂദനന്‍, അഡ്വ.വി. ഷാജി, വി.കെ. സുരേഷ് ബാബു, വേലിക്കാത്ത് രാഘവന്‍, എന്‍. ഉഷ, വെള്ളോറ രാജന്‍, സി. വിജയന്‍, അഡ്വ.പി. അജയകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അസിസ്റ്റന്‍റ്​ സെക്രട്ടറിമാരായി എ. പ്രദീപന്‍, കെ.ടി. ജോസ് എന്നിവരെയും ട്രഷറരായി കെ.വി. ബാബുവിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.ടി. ജോസ് അധ്യക്ഷനായി. ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ.പി. സന്തോഷ് കുമാര്‍ എം.പി, സംസ്ഥാന അസി.സെക്രട്ടറി പി.പി. സുനീര്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി, സംസ്ഥാന കൗണ്‍സിലംഗങ്ങളായ സി.എന്‍. ചന്ദ്രന്‍, സി.പി. ഷൈജന്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!