/
6 മിനിറ്റ് വായിച്ചു

‘മുസ്ലിം സമം തീവ്രവാദം ആശയം സംഘപരിവാറിന്‍റേത്, മാപ്പ് കൊണ്ട് അവസാനിക്കില്ല’-മന്ത്രി റിയാസ്

ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ തീവ്രവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് ചോദിക്കുന്നതിൽ കാര്യമില്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്‍റേതാണ്. ഈ ആശയപ്രചരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയതെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
തിയോഡേഷ്യസ് ഡിക്രൂസിന്‍റെ പരാമർശം ബോധപൂർവമാണ്. കൊറോണ വൈറസ് ബാധിച്ചയാൾ പുറത്തിറങ്ങി വൈറസ് പരത്തിയ ശേഷം സോറി പറഞ്ഞിട്ട് എന്തു കാര്യം? അബ്ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം? ഭാവിയിൽ ഇത്തരം വൃത്തികേടുകൾ പറയാത്ത തരത്തിൽ ഈ മണ്ണിനെ മാറ്റിയെടുക്കണമെന്നും റിയാസ് പറഞ്ഞു.

മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്‍റേതാണ്. അത്തരം താൽപര്യക്കാർക്ക് ഒപ്പം നിന്നാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തം. ഇത് കേരളമാണെന്ന തിരിച്ചറിവിലാണ് മാപ്പ് പറഞ്ഞത്. മാപ്പ് കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നമല്ല ഇതെന്നും റിയാസ് വ്യക്തമാക്കി. പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. യു.ഡി.എഫിലെ പലരും മിണ്ടിയില്ലെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!