10 മിനിറ്റ് വായിച്ചു

ലോക മണ്ണ് ദിനാചരണം: മണ്ണുകളുടെ പ്രദർശനം തുടങ്ങി

ലോക മണ്ണ് ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ ഇനം മണ്ണുകളുടെ പ്രദർശനം ‘മൺ നിറവ്‌’ തുടങ്ങി. ജില്ലാ കലക്ടർ എസ്‌. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു. പ്രദർശനത്തിന് മുന്നോടിയായി കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും മണ്ണിനങ്ങൾ ശേഖരിച്ചു. തുടർന്ന് വിവിധ മണ്ണിനങ്ങളും അവയുടെ പ്രത്യേകതയും അതിലടങ്ങിയ മൂലകങ്ങൾ ഏതൊക്കെ കൃഷിക്ക് അനുയോജ്യമാണെന്നും കൂടുതൽ വിളവിന് ചേർക്കേണ്ട ലവണങ്ങൾ ഏതൊക്കെയെന്നും കണ്ടെത്തി വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇവ പൊതുജനങ്ങളിലെത്തിക്കാനാണ് മൺ നിറവ് മണ്ണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ആരോഗ്യമുള്ള മണ്ണിന്‍റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന് ബോധവത്ക്കരണം നൽകുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. മണ്ണ് പര്യവേഷണ – മണ്ണ് സംരക്ഷണ വകുപ്പും കതിരൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി
ലോക മണ്ണ് ദിനാചരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കതിരൂർ പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നിൽ അഞ്ചുവരെയാണ് പ്രദർശനം. പരിപാടിയുടെ ഭാഗമായി കതിരൂർ പഞ്ചായത്ത് ആർട് ഗാലറിയിൽ
‘മണ്ണമൃത് ‘ ചിത്രകലാപ്രദർശനം ജില്ല പഞ്ചായത്തംഗം മുഹമ്മദ്‌ അഫ്​സൽ ഉദ്ഘാടനം ചെയ്തു. മണ്ണ്, ചുണ്ണാമ്പ്, ജലച്ചായം, അക്രിലിക്, ചാർകോൾ എന്നിവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
രണ്ടിന്‌ രാവിലെ പത്തിന്‌ ‘മണ്ണറിഞ്ഞ്‌ വിത്തെറിയാം’ കാർഷിക ശിൽപ്പശാല, മൂന്നിന്‌ രാവിലെ 10.30 ന്‌ ‘നീരുറവ്‌ മണ്ണ്‌ ജലസംരക്ഷണം’ നീർത്തട വികസന സെമിനാർ, നാലിന് കതിരൂർ പഞ്ചായത്ത്‌ ഹാളിൽ വിദ്യാർഥികൾക്ക് ഉപജില്ലാ തല ക്ലേമോഡലിങ് മത്സരം എന്നിവയും സംഘടിപ്പിക്കും. മണ്ണ്: ഭക്ഷണം എവിടെ തുടങ്ങുന്നു’ എന്നതാണ് ഈ വർഷത്തെ പ്രചാരണ വാക്യം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!