4 മിനിറ്റ് വായിച്ചു

ഐ.എം.എ ലോക എയ്​ഡ്​സ്​ ദിനം ആചരിച്ചു

ജീവിതശൈലി രോഗങ്ങളെ പോലെ കൃത്യമായ മരുന്നും ചികിത്സയും വഴി എയ്​ഡ്​സ്​ രോഗാണുവിനെ പ്രതിരോധിച്ചു നിർത്താമെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സീനിയർ  കൺസൾട്ടന്‍റ്​
ഡോ.ടി.പി. രാകേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ലോക എയ്​ഡ്​സ്​ ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അണുബാധയ്ക്കു സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ മറുമരുന്ന് നൽകിക്കൊണ്ട് രോഗസാധ്യതയിൽ നിന്ന് രക്ഷനേടാൻ ആകുമെന്നും അദ്ദേഹം വിശദീകരിച്ചു. സെക്രട്ടറി ഡോ. രാജ്മോഹൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. സുൽഫിക്കർ അലി, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ.ബി.വി. ഭട്ട്, ഡോ. ജയറാം, ഡോ. ബുഷ്റ, ഡോ. ആശാ റാണി, ഡോ. ഷഹീദ കെ.ബി, ഡോ.സി. നരേന്ദ്രൻ, ഡോ. വരദരാജ്, ഡോ. ബീന, ഡോ. ദീപ്തി, ഡോ. ജയചന്ദ്രൻ, ഡോ. മുഷ് താഖ്, ഡോ. നീന ജയറാം തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!