ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.വി. ദാമോദരന്റെ ഒന്നാം ചരമവാർഷികവും കൊല്ലപ്പെട്ട മാമൻ വാസുവിന്റെ 27-ാംരക്തസാക്ഷി ദിനാചരണവും ഞായറാഴ്ച മുതൽ ഈ മാസം 12 വരെ വിവിധ അനുബന്ധ പരിപാടികളോടെ ചൊക്ലിയിലും പരിസര പ്രദേശങ്ങളിലുമായി സംഘടിപ്പിക്കുന്നു. പുഷ്പാർച്ചന, ബഹുജന റാലി, വളണ്ടിയർ മാർച്ച്, അനുസ്മരണ പൊതുയോഗം, ഉത്തരമേഖലാ കമ്പവലി മത്സരം, നൈറ്റ് ക്രിക്കറ്റ് മത്സരം, പ്രഭാഷണം: സാംസ്കാരിക സായാഹ്നങ്ങൾ, രക്തസേന രൂപീകരണം, രക്തദാന ക്യാമ്പ്; ബാല സംഗമം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്.എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, പോളിറ്റ് ബ്യൂറോ അംഗവും കിസാൻ സഭാ നേതാവുമായ ഡോ.അശോക് ധാവ് ളെ, എം, വി. ജയരാജൻ, പി. ജയരാജൻ, എസ്.കെ. സജിഷ്, ബിനീഷ് കോടിയേരി, എം.കെ. മനോഹരൻ, പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുല്ല, എ. ശൈലജ തുടങ്ങിയ നേതാക്കൾ വിവിധ പരിപാടികളിൽ പങ്കെടുക്കും. അനുസ്മരണ ചടങ്ങുകൾ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ ചൊക്ലിയിൽ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ പി.കെ. മോഹനൻ, വി. ഉദയൻ മാസ്റ്റർ, കെ.ടി.കെ. പ്രദീപൻ, കെ.പി. വിജയൻ, പി. ജയചന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു