തലശ്ശേരി ബൈറൂഹാ ഫൌണ്ടേഷൻ ട്രസ്റ്റിന്‍റെ സ്ഥാപനമായ ഹോപ്പ് ഏർലി ഇൻറർവെൻഷൻ സെൻററിലെ തെറാപ്പിക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കള്യം ജീവനക്കാരുമടങ്ങുന്ന സംഘം പഴയങ്ങാടി വിനോദ സഞ്ചാര കേന്ദ്രമായ വയലപ്ര കായൽ ഫ്ലോട്ടിങ് പാർക്കിലേക്ക് വിനോദയാത്ര നടത്തി.
കണ്ണൂർ ജില്ല ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബൈറൂഹ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് നസീബ് കെ.പി, വൈസ് പ്രസിഡന്‍റ് എ .ജലാലുദ്ദീൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തലശ്ശേരി മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് നടന്ന ചടങ്ങിന് ഹോപ്പ് തെറാപ്പി സെൻറർ ചെയർമാൻ മുനീർ അറയിലകത്ത്, ഡയറക്ടർ ഡോ.ബി.കെ. സുജാത, അഡ്മിനിസ്ട്രേറ്റർ എം.പി. കരുണാകരൻ ഡപ്യൂട്ടി സെൻറർ ഹെഡ് ശ്രീനിഷിൻ രത്നകുമാർ, സെൻറർ ഓപ്പറേഷൻ സ് ഹെഡ് കെ.എം. ഷംറീന എന്നിവർ നേതൃത്വം നൽകി.
ലോക ഭിന്നശേഷി ദിനാചരണം: വിനോദയാത്ര നടത്തി
Image Slide 3
Image Slide 3