4 മിനിറ്റ് വായിച്ചു

കെ.പി.പി.എച്ച്.എ സായാഹ്​ന ധർണ നടത്തി

സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലോചിതമായി വർധിപ്പിക്കുക, പോഷകാഹാര പദ്ധതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പ്രഥമാധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്​മാസ്റ്റേഴ്​സ്​ അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.പി.പി.എച്ച്.എ ഇരിക്കൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ നടത്തി.
സംസ്ഥാന നിർവാഹക സമിതി അംഗം കെ.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻറ് പി.വി. ബീന അധ്യക്ഷത വഹിച്ചു. വി.ആർ. സുജാത, എൻ.ജെ. തോമസ്, ഡെന്നി മാത്യു, വി.വത്സല, ഇ.ജെ.ലൈല, വി. വിഷ്ണു, ഇ.ജെ. തങ്കമ്മ, മിനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!