ഹിമാചലിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിങ്. കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. ആവശ്യമെങ്കിൽ എം.എൽ.എമാരെ സുരക്ഷിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയുണ്ട്. എം.എൽ.എമാരുടെയും, ഹൈക്കമാൻഡിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കും. വീരഭദ്രസിങ്ങിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. ഹിമാചൽപ്രദേശ് പി.സി.സി അധ്യക്ഷ പ്രതിഭാസിങ്ങിന്റെ മകനും ഷിംല റൂറിലിലെ എം.എൽ.എയുമാണ് വിക്രമാദിത്യസിങ്.