അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 1787 ഡോളര്‍ വരെയെത്തിയതിനാല്‍ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണത്തിന് ഗ്രാമന് 4990 രൂപയും പവന് 39920 രൂപയുമായിരുന്നു.
ഇന്ന് കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഔദ്യോഗിക വില 4980 രൂപയും പവന് 39840 രൂപയുമായി.