8 മിനിറ്റ് വായിച്ചു

വി.സി നിയമനം: സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ല -ഹൈക്കോടതി

സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചാൻസലറായ ഗവർണർ നിയമിച്ച സിസ തോമസിന് വി.സി സ്ഥാനത്ത് തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിന്‍റെ അപ്പീൽ ഹർജിയും ഹൈക്കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. എന്നാല്‍ യു.ജി.സി ചട്ടങ്ങളിലോ, സർവകലാശാല നിയമത്തിലോ ഇക്കാര്യം ഉള്‍പ്പെടുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. താല്‍ക്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാരിനെ ഒഴിവാക്കാനാകില്ല. ചാന്‍സിലര്‍ക്ക് മുഴുവന്‍ അധികാരവും നല്‍കുന്നത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം ചാൻസലറായ ഗവർണർ നിയമിച്ച സിസ തോമസിന് വി.സി സ്ഥാനത്ത് തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിന്‍റെ അപ്പീൽ ഹർജിയും ഹൈക്കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!