റിയലാദിലുണ്ടായ വാഹനാപകടത്തിൽ ചാലോട് സ്വദേശി കെ.കെ. അനീഷ് കുമാറിന്റെ മരണം നാടിന്റെ ദു:ഖമായി. അനീഷ് കുമാറിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിൽ എത്തിക്കും. നദീം ഖുറൈസ് റോഡില്‍ ഏഴിന് പുലർച്ചെയുണ്ടായ അപകടത്തിലാണ് അനീഷ് കുമാർ മരണപ്പെട്ടത്.
അനീഷ് ഓടിച്ചിരുന്ന ട്രെയിലറും മറ്റൊരു ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചാലോടിൽ പിക് വാൻ ഡ്രൈവറായിരുന്ന അനീഷ് എട്ട് മാസം മുമ്പാണ് സൗദിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.
പിതാവ് കെ.കെ. നാരായണൻ മരണപ്പെട്ട് ഒരു മാസം തികയുന്നതിന് മുമ്പുണ്ടായ അനീഷിന്റെ വിയോഗം കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. കെ.കെ. പത്മിനിയാണ് മാതാവ്.
ഭാര്യ: എം. ജിംന. മക്കൾ: അവന്തിക, അൻഷിക (ഇരുവരും കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ: സന്തോഷ് കുമാർ (കീഴല്ലൂർ സർവീസ് സഹകരണ ബേങ്ക്), സനിൽകുമാർ (പത്മിനി മെഡിക്കൽസ്, ചാലോട് ), ഷജിൽ കുമാർ ( ചാലോട് മർച്ചന്റ് വെൽഫെയർ സൊസൈറ്റി). പരേതനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ ചാലോടിൽ ഹർത്താൽ ആചരിച്ചു.