ബീഹാര്‍ സാരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. 2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാര്‍.
ഈ വര്‍ഷം ബീഹാറില്‍ നൂറിലധികം പേരാണ് വ്യാജ മദ്യദുരന്തത്തില്‍ മരിച്ചത്. 6 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ മദ്യ ദുരന്തമാണിത്. ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയില്‍ വച്ച് മദ്യപിച്ചവരാണ് മരിച്ചത്. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.