/
12 മിനിറ്റ് വായിച്ചു

വിഷ്ണുപ്രിയ കൊലക്കേസ്​: അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

പ്രണയ നിരാശ പകയിൽ പാനൂർ മൊകേരി വള്ളിയായിലെ കണ്ണച്ചാൻ കണ്ടി വിഷ്ണുപ്രിയയെ (22) വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ അന്വേഷണം പൂർത്തിയാക്കിയ പൊലിസ് തലശ്ശേരി എ.സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തലവൻ പാനൂർ സി.ഐ എം.പി. ആസാദാണ് അറും കൊല സംഭവം നടന്ന് 60 ദിവസം തികയും മുൻപെ കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രണയ നൈര്യാശ്യത്തിലുള്ള പകയാണ് കൊലയ്ക് കാരണമെന്നാണ് കുററപത്രത്തിൽ പറയുന്നത്- സംഭവം നടക്കുന്നതിന് തൊട്ടു മുൻപെ വിഷ്ണുപ്രിയയുമായി ഫോണിൽ വാട്​സ്​ ആപ് ചാറ്റിങ്​ ചെയ്ത പൊന്നാനിക്കാരനായ സുഹൃത്ത്, വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് പ്രതി ശ്യാംജിത്ത് പോവുന്നത് കണ്ട അയൽക്കാരൻ, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, അന്വേഷണ ഉദ്യോഗസ്ഥർ, തുടങ്ങി 25 ലേറെ സാക്ഷികളുടെ മൊഴിയും പ്രതി കൊല നടത്താൻ ഉപയോഗിച്ച കത്തി, ആയുധം കൊണ്ടുവന്ന ബാഗ്, യാത്ര ചെയ്ത ഇരുചക്രവാഹനം, ഇയാളുടെ വസ്ത്രം,മൊബൈൽ ഫോൺ, ഉൾപ്പെടെ 22 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഏക പ്രതിയായ മാനന്തേരിയിലെ താഴെക്കളത്തിൽ എം. ശ്യാംജിത്ത് (25) ഇപ്പോൾ റിമാൻറിലാണ്​. ഇയാൾ നൽകിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ് ജ് എ.വി. മൃദുല തള്ളിയിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 22 ന് രാവിലെ 10 നും 12 നും ഇടയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കയറിയ പ്രതി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശരീരത്തിൽ 18 മുറിവുകളുണ്ടായിരുന്നു. സംഭവ ദിവസം വീടിനടുത്ത തറവാട്ട് വീട്ടിൽ ബന്ധുവിന്‍റെ മരണാനന്തര കർമ്മങ്ങളിൽ സംബന്ധിക്കാൻ അമ്മയ്ക്കൊപ്പം പോയതായിരുന്നു.- ഇവിടെ നിന്നും തനിച്ച് സ്വന്തം വീട്ടിൽ തിരിച്ചെത്തി കിടപ്പുമുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് മുൻ സുഹൃത്തായ ശ്യാംജിത്ത് മുറിയിലേക്ക് വന്ന് കൊല നടത്തിയത്. അമ്മ ബിന്ദു തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മകളെ കാണാനായത്. കട്ടിലിൽ തല ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു. അന്നേ ദിവസം വൈകിട്ട് അഞ്ചരയോടെ മാനന്തേരിയിൽ നിന്നാണ് ശ്യാംജിത്തിനെ പാനൂർ പൊലിസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!