5 മിനിറ്റ് വായിച്ചു

ഐ.എം.എയുടെ ലഹരി വിരുദ്ധ കാമ്പയിൻ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

ഐ.എം.എ തലശ്ശേരി ശാഖ റെയിൽവെ സ്റ്റേഷനടുത്ത ലോട്ടസ് ഓഡിറ്റോറിയത്തിൽ വരുന്ന ഞായറാഴ്ച (ഡിസ.18 ന്) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ (ഡോൺട് ഡു ഡ്രഗ്​സ്​ ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസിർ മുഖ്യാതിഥിയാകും. യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വ്യാപനത്തിനെതിരെ കഴിഞ്ഞ മൂന്നു് മാസമായി വിവിധ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിച്ചു വരികയാണെന്നും അതീവ ജാഗ്രത പാലിച്ചിരിക്കേണ്ട വിഷയം സമൂഹ ശ്രദ്ധയിൽ പതിപ്പിക്കാനുമാണ് വ്യക്തികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കാമ്പയിൻ പ്രവർത്തനം നടത്തുന്നതെന്നും ഐ.എം.എ പ്രസിഡന്‍റ്​ ഡോ.സി.കെ. ജയകൃഷ്ണൻ നമ്പ്യാരും സെക്രട്ടറി ഡോ. നദീം അബൂട്ടിയും വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. കാമ്പയിൻ ഭാഗമായി വർഷം മുഴുവൻ നീളുന്ന തുടർപരിപാടികളും സംഘടിപ്പിക്കുമെന്ന് ഇരുവരും അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!