/
4 മിനിറ്റ് വായിച്ചു

മേയർക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലേതെന്നു പറയുന്ന വ്യാജ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി.എസ്. സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്.

മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വ്യാജക്കത്ത്‌ സമൂഹമാധ്യമങ്ങളിലും യു.ഡി.എഫ്‌ അനുകൂല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. കോർപറേഷനിൽ ഒഴിവുള്ള 295 തസ്‌തികയിലേക്ക്‌ പാർട്ടി പ്രവർത്തകരെ നിയമിക്കാൻ ലിസ്‌റ്റ്‌ ചോദിച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‌ മേയർ ആര്യ രാജേന്ദ്രൻ എഴുതിയെന്ന മട്ടിലുള്ളതായിരുന്നു കത്ത്‌. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. അത്തരം ഒരു കത്ത് എഴുതിയിട്ടില്ലെന്ന് മേയറും അത് കൈപ്പറ്റിയിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും പറഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!