4 മിനിറ്റ് വായിച്ചു

കണ്ണൂർസർവ കലാശാല വാർത്തകൾ

തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (നവംബർ 2022 ) ഇന്‍റേണൽ അസസ്മെന്‍റ്​ മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 20 വരെ നീട്ടി.

പരീക്ഷാഡ്യൂട്ടിക്ക് ഹാജരാകണം
ഡിസംബർ 19 മുതൽ ആരംഭിക്കുന്ന പരീക്ഷാ മൂല്യ നിർണയ ക്യാമ്പിൽ ഹാജരാകുന്നതിന് സർവകലാശാലയിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ള അധ്യാപകർ നിർബന്ധമായും മൂല്യ നിർണയ ക്യാമ്പിൽ ഹാജരാകേണ്ടതാണ്. അന്നേ ദിവസം പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടി ഉള്ള പക്ഷം, അത്തരം അധ്യാപകർ മൂല്യ നിർണയ ക്യാമ്പിൽ ഹാജരാകേണ്ടതില്ല. എന്നാൽ കോളേജിൽ പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ നിർബന്ധമായും മൂല്യ നിർണയ ക്യാമ്പിൽ ഹാജരാകേണ്ടതാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!