പെരിയ കേസ് അട്ടിമറിക്കാൻ സി.കെ. ശ്രീധരൻ ഗൂഢാലോചന നടത്തിയെന്ന് ശരത് ലാലിന്‍റെ പിതാവ്. കേസിന്‍റെ രേഖകൾ നേരത്തെ വാങ്ങിയിരുന്നു. സി.പി.എമ്മുമായി മുൻകൂട്ടി ധാരണയുണ്ടാക്കി. വീട്ടിലെ ഒരംഗത്തെപ്പോലെ കൂടെ നിന്ന് ചതിച്ചെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു.
ഗൂഢാലോചന കണ്ടെത്താൻ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്‍റെ പിതാവ് പറഞ്ഞു. സി.കെ. ശ്രീധരനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയതെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എം.എൽ.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ.സി.കെ. ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ.സി.കെ. ശ്രീധരന്‍ ഈയിടെയാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.