അന്തരിച്ച മാധ്യമ പ്രവർത്തകൻ വി.കെ. രവീന്ദ്രൻ അനുസ്മരണവും ഫോട്ടോ അനാഛാദനവും പ്രസ് ഫോറത്തിൽ നടത്തി. മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്ര ഓഫീസിൽ എത്തിയാൽ വാർത്തകളെ പറ്റി മാത്രം സംസാരിക്കുകയും പടയണിയുടെ നിലനിൽപിനായി അനവരതം പ്രയത്നിച്ച് പരസ്യങ്ങൾ ശേഖരിച്ചെത്തിക്കുകയും ചെയ്യുന്ന മാതൃകാ പത്രപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് പടയണി മാനേജിങ്ങ് എഡിറ്റർ കൂടിയായ എം.എൽ.എ. ഓർമ്മിച്ചു. പടയണി പത്രത്തിന്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി പഴയ കാല പ്രവർത്തകർക്കുള്ള സ്മരണ ഉപഹാരം വി.കെ. രവീന്ദ്രന്റെ മകൻ ഉൻമേഷ്, മാനേജിങ്ങ് എഡിറ്ററിൽ നിന്നും ഏറ്റുവാങ്ങി. റബ്കോ ചെയർമാൻ കാരായി രാജൻ മുഖ്യാതിഥിയായി. ചടങ്ങിൽ നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എൻ. സിറാജുദ്ദീൻ, പി. ദിനേശൻ, അനീഷ് പാതിരിയാട്, പ്രൊ.എ.പി. സുബൈർ, പൊന്ന്യം കൃഷ്ണൻ, അന്തരിച്ച വി.കെ രവീന്ദ്രന്റെ മകൻ വി.കെ. ഉൻമേഷ്, രവി പാലയാട് എന്നിവർ സംസാരിച്ചു.