/
5 മിനിറ്റ് വായിച്ചു

അമേരിക്കയിലെ ജില്ലാ ജഡ്​ ജി​ സുരേന്ദ്രന്‍ കെ. പട്ടേല്‍ മേയറെ സന്ദർശിച്ചു

അമേരിക്കയിലെ ടെക്സാസിലെ ഫോര്‍ട്ട് ബെന്‍റ് കൗണ്ടില്‍ ജില്ലാ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട കാസർകോട്​ സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേല്‍ കണ്ണൂര്‍ കോർപറേഷന്‍ ഓഫീസില്‍ മേയർ അഡ്വ.പി. മോഹനനെ സന്ദര്‍ശിച്ചു. അദ്ദേഹത്തെ ഹാരമണിയിച്ചും പുസ്തകം നല്‍കിയും മേയര്‍ സ്വീകരിച്ചു. കോഴിക്കോട് ലോ കോളേജില്‍ മേയറുടെ സഹപാഠിയായിരുന്നു ഇദ്ദേഹം.

സാധാരണ സ്കൂളില്‍ പഠിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഉന്നത സ്ഥാനം കൈവരിച്ച സുരേന്ദ്രന്‍ കെ പട്ടേലിന്‍റെ ജീവിതാനുഭവങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് മേയര്‍ അഡ്വ.ടി.ഒ. മോഹനന്‍ പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്റ്റാന്‍റിങ്​ കമ്മിറ്റി ചെയര്‍മാന്‍മാരായ പി. ഷമീമ ടീച്ചര്‍, എം.പി. രാജേഷ്, അഡ്വ.പി. ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്‍, എന്‍. ഉഷ, പി.വി. ജയസൂര്യന്‍, ഇ.ടി. സാവിത്രി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!