7 മിനിറ്റ് വായിച്ചു

പി.ടി.തോമസ് രാഷ്ട്രീയ മൂല്യങ്ങളുടെ പാഠശാല: അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: രാഷ്ട്രീയ വിദ്യാർത്ഥികൾക്കും പൊതു പ്രവർത്തകർക്കും മൂല്യങ്ങളുടെ പാഠശാലയായിരുന്നു പി.ടി.തോമസിന്‍റെ ജീവിതമെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
പി.ടി.യുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങൾ ചിന്തിക്കാതെ നിലപാടുകളിൽ സധൈര്യം ഉറച്ചു നിന്ന പി.ടി.തോമസ് കേരളത്തിന്‍റെ പൊതു മണ്ഡലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടു വന്ന ഓരോ വിഷയവും ഇന്നും പ്രസക്തമായി നിലനിൽക്കുന്നു. രാഷ്ട്രീയത്തിനപ്പുറം മണ്ണിനും, മനുഷ്യനും വേണ്ടി നിരന്തരമായ പോരാട്ടം പി.ടി. നടത്തി. പലരുടെയും കപടമുഖങ്ങൾ പിച്ചിച്ചീന്തിയെറിയാൻ പി.ടിക്കു സാധിച്ചു. പി.ടി. നടത്തിയ നിയമസഭാ പ്രസംഗങ്ങൾ മാത്രം പരിശോധിച്ചാൽ ഓരോ വിഷയത്തിലും അദ്ദേഹത്തിന്‍റെ അറിവിന്‍റെ ആഴം പ്രകടമാകും -അദ്ദേഹം പറഞ്ഞു.

നേതാക്കളായമേയർ ടി.ഒ. മോഹനൻ ,പ്രൊഫ .എ.ഡി. മുസ്തഫ, കെ. പ്രമോദ്, എൻ.പി. ശ്രീധരൻ, റിജിൽ മാക്കുറ്റി, രജനി രമാനന്ദ്, സുരേഷ് ബാബു എളയാവൂർ ,സി.ടി. ഗിരിജ, കൂക്കിരി രാജേഷ്, ടി. ജയകൃഷ്ണൻ ,അജിത്ത് മാട്ടൂൽ, സുദീപ് ജെയിംസ്, കല്ലിക്കോടൻ രാഗേഷ്, ടി.കെ. അജിത്ത്, എ.ടി. നിഷാന്ത്, ഫർഹാൻ മുണ്ടേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!