11 മിനിറ്റ് വായിച്ചു

കണ്ണൂർ സവർവകലാശാല വാർത്തകൾ

സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബർ 31 വരെ നീട്ടി. അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. യോഗ കോഴ്‌സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 09895370282, 09447324422

സപ്ലിമെന്‍ററി വിദ്യാർത്ഥികൾ എസ്.ബി.ഐ. കലക്റ്റ് മുഖേന പരീക്ഷാ ഫീസ് അടക്കണം
2017-20 കാലയളവിൽ പ്രവേശനം നേടിയ ബി.എസ്.സി.ഓണേഴ്‌സ് വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ ബിരുദ സപ്ലിമെന്‍ററി പരീക്ഷകൾക്ക് എസ്.ബി.ഐ കലക്റ്റ് മുഖേന പരീക്ഷാ ഫീസ് അടക്കേണ്ടതാണ്. അപേക്ഷകളുടെ ഹാർഡ് കോപ്പി, ചലാൻ രസീത് എന്നിവ 10.01.2023 ന് 5 മണിക്കുള്ളിൽ സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 2022 വർഷം പ്രവേശനം നേടിയ റെഗുലർ വിദ്യാർത്ഥികൾ എസ്.ബി.ഐ ഇപേയ്‌മെന്‍റ്​ മുഖേനയാണ് ഫീസ് അടക്കേണ്ടത്. പ്രസ്തുത വിദ്യാർത്ഥികൾ അപേക്ഷകളുടെ ഹാർഡ് കോപ്പി, ചലാൻ രസീത് എന്നിവ സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.

2022 വർഷം പ്രവേശനം നേടിയ ബി.എഡ്. റെഗുലർ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾ ഒഴികെയുള്ള വിദ്യാർത്ഥികൾ എസ്.ബി.ഐ കലക്റ്റ് മുഖേന പരീക്ഷാ ഫീസ് അടക്കേണ്ടതാണ്. അപേക്ഷകളുടെ ഹാർഡ് കോപ്പി, ചലാൻ രസീത് എന്നിവ 10.01.2023 ന് 5 മണിക്കുള്ളിൽ സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം.എസ്.സി ഡിഗ്രി റെഗുലർ ജൂലൈ 2021 (കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!