/
8 മിനിറ്റ് വായിച്ചു

സിക്കിംഅപകടം; സൈനികൻ വൈശാഖിന്‍റെ ഭൗതികശരീരം നാട്ടിലെത്തിച്ചു

സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്‍റെ മൃതദേഹം ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിച്ചു. അൽപസമയം മുൻപാണ് മാത്തൂരിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിച്ചത്. നാളെ സംസ്കാരം നടക്കും.

മന്ത്രി എം.ബി രാജേഷാണ് വാളയാർ അതിർത്തിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ശനിയാഴ്ച്ച രാവിലെയോടെ തന്നെ ഭൗതിക ശരീരം ഹെലികോപ്റ്ററിൽ ഗാങ്ങ്ടോക്കിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷമാണ് ഔദ്യോഗികമായി ബഹുമതികൾ അർപ്പിച്ച് വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിച്ചത്. അവിടെ നിന്ന് സൈനിക അകമ്പടിയോടെയാണ് പാലക്കാടേക്ക് എത്തിച്ചത്. മാത്തൂർ വരെയുള്ള പാതയോരങ്ങളിൽ റോഡിനിരുവശത്തും നിന്ന് ആളുകൾ വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ചു. വൈശാഖിന്‍റെ സുഹൃത്തുക്കളും നാട്ടുകാരും വളരെ വൈകാരികമായാണ് വിലാപയാത്രയെ സ്വീകരിച്ചത്. രാത്രി 9.30 ഓടെ ഭൗതിക ശരീരം മാത്തൂർ ചെങ്ങണിയൂർകാവിലെ വൈശാഖിന്‍റെ വീട്ടിലെത്തിച്ചു. നാളെ രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം മാത്തൂർ ചുങ്കമന്ദം യു.പി സ്കൂളിൽ പൊതു ദർശനത്തിന് വെക്കും. രണ്ട് മണിക്കൂർ നീണ്ട പൊതു ദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ തിരുവില്യാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!