ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. അവരെ ഉൾക്കൊള്ളിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളത്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല.
പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും എം.വി. ഗോവിന്ദന്. മൃദുഹിന്ദുത്വംകൊണ്ട് ബി.ജെ.പിയെ നേരിടാനാകില്ലെന്നും ഗോവിന്ദന് കൊച്ചിയില്‍ പറഞ്ഞു. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണ്. കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ഈ സമീപനം വെച്ചുകൊണ്ട് അവർക്ക് ബി.ജെ.പിയെ നേരിടാനാകില്ല -അദ്ദേഹം പറഞ്ഞു.