//
3 മിനിറ്റ് വായിച്ചു

വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18ന്

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18ന്. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തു.

സ്റ്റാർ ഇന്ത്യ, ഫേസ്ബുക്ക്, തുടങ്ങിയ പ്രമുഖരെയൊക്കെ പിന്തള്ളിയാണ് വയാകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇക്കൊല്ലം മുതൽ 2027 വരെയുള്ള ഐപിഎലിൻ്റെ ഡിജിറ്റൽ അവകാശങ്ങളും വയാകോം 18നാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!