///
7 മിനിറ്റ് വായിച്ചു

ഐഎഫ്ഐ ആനുവൽ റേറ്റിങ് പട്ടിക പുറത്ത്; 2022-ലെ ടോപ്പ് റേറ്റഡ് നടനായി ചാക്കോച്ചൻ, നടി ആലിയ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ ആനുവൽ റേറ്റിങ് പട്ടിക പുറത്തുവിട്ടു. പട്ടികയിലെ ടോപ്പ് റേറ്റഡ് ചിത്രങ്ങളായി റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി എന്നിവയാണ്. ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കുഞ്ചാക്കോ ബോബൻ ആണ് ടോപ്പ് റേറ്റഡ് നടനായി തെരെഞ്ഞെടുത്തത്. പട, അറിയിപ്പ്, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കുഞ്ചാക്കോ കാഴ്ചവെച്ചത്. കാന്താരയിലെ പ്രകടനത്തിലൂടെ റിഷബ് ഷെട്ടി രണ്ടാമതെത്തി. നടിമാരിൽ ആലിയാ ഭട്ടിനാണ് ഒന്നാം സ്ഥാനം.മാധവൻ, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ നടന്മാരിൽ മൂന്നാം സ്ഥാനം പങ്കിട്ടു. സായി പല്ലവി, ദീപികാ പദുക്കോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ചലച്ചിത്ര നിരൂപകരായ ആറം​ഗസമിതിയാണ് സിനിമകൾക്കും നടീ നടന്മാർക്കുമുള്ള റേറ്റിങ് നിശ്ചയിച്ചത്. ആറ് സംസ്ഥാനങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. ക്രിസ്റ്റഫർ ഡാൾട്ടൺ (കേരളം), ഭരദ്വാജ് രം​ഗൻ (തമിഴ്നാട്), എം.കെ. രാ​ഘവേന്ദ്ര (കർണാടക), മുർത്താസ അലി ഖാൻ (ഡെൽഹി), ഉത്പൽ ദത്ത (അസം), സ്വപൻ മല്ലിക് (പശ്ചിമ ബം​ഗാൾ) എന്നിവരാണ് ജൂറിയം​ഗങ്ങൾ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!