////
8 മിനിറ്റ് വായിച്ചു

ഉദ്ഘാടന വിവാദം, കെ.സി വേണു​ഗോപാലിനെ ഒഴിവാക്കാൻ ഇടപെട്ടത് മുഖ്യമന്ത്രി; വി.ഡി സതീശൻ

ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ.സി വേണുഗോപാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. പദ്ധതിയിക്ക് കേന്ദ്ര സഹായം ലഭിച്ചത് ആലപ്പുഴ എം.പിയായിരുന്ന കെ.സി വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ്. സര്‍ക്കാരിന്റെ ഇടുങ്ങിയ മനസ്ഥിതി കേരളത്തിന്റെ സമഗ്ര വികസനത്ത് യോജിച്ചതല്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

കൊച്ചിയിലെ സംരംഭക സംഗമത്തില്‍ നിന്നുവിട്ടുനിന്നത് പ്രതിഷേധത്തിന്റെ ഭാഗമായി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വെളിപ്പെടുത്തി . അടിസ്ഥാനരഹിതമായ കണക്കുകള്‍ നിരത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്നാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണ്. വ്യാജ കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വ്യവസായ വികസന, സാമ്പത്തിക പുരോഗതിക്കായി ഒന്നും ചെയ്യാതെ കൈയ്യും കെട്ടി ഇരിക്കുകയാണ് ഇടത് സര്‍ക്കാര്‍. – സതീശൻ വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!