//
6 മിനിറ്റ് വായിച്ചു

‘മാളികപ്പുറം’ 50 കോടി ക്ലബ്ബിൽ; ആഗോളതലത്തിൽ വിജയത്തേരിലേറി ഉണ്ണി മുകുന്ദൻ ചിത്രം

മലയാളത്തിന്റെ സ്വന്തം മാളികപ്പുറത്തിന്ഏഴാംക ടലിനക്കരെയും പെരുമ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ നേടി. നാലാം വാരവും സിനിമ അധിക ഷോയുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂൺ. രണ്ടും മൂന്നും ആഴ്ച മിഡിൽ ഈസ്റ്റിലും മറ്റു വിദേശരാജ്യങ്ങളിലും അധികം സ്ക്രീനുകൾ നേടി. യു.കെ., യു.എസ്., സിങ്കപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രത്തിന് ഗംഭീര ബുക്കിംഗ് ആണ്.

അവധിയില്ലാത്ത ദിനങ്ങളിലും ബംഗളുരു, മുംബൈ, ഡൽഹി അഹ്മദാബാദ് എന്നിവിടങ്ങളിൽ ചിത്രം മികച്ച റിപ്പോർട്ടുമായി പ്രദർശനത്തിലുണ്ട്. കേരളത്തിൽ മറ്റു റിലീസ് ചിത്രങ്ങളെക്കാളും ‘മാളികപ്പുറം’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയാണ്. നാലാം വാരം സിനിമ 233ലധികം സ്‌ക്രീനുകളിൽ പ്രദർശനത്തിലുണ്ട്.ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!