നടൻ സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും, കാമുകൻ കെ.എൽ. രാഹുലും ജനുവരി 23ന് വിവാഹിതരാവുകയാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഒരു പൊതുസുഹൃത്തിലൂടെ നാല് വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ വച്ചാണ് വിവാഹം. വൈകുന്നേരം നാല് മണിക്കാവും വിവാഹം നടക്കുക എന്ന് റിപോർട്ടുണ്ട് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാവും വിവാഹത്തിൽ പങ്കാളികളാവുക. ശേഷം പാപ്പരാസികൾക്കു മുന്നിൽ ആറര മണിയോട് കൂടി ഇവർ ഫോട്ടോയ്ക്ക് പോസ് ചെയ്യും. വിവാഹത്തിന് 100 അതിഥികൾ ഉണ്ടാവുമെന്ന് റിപോർട്ടുണ്ട്.