///
3 മിനിറ്റ് വായിച്ചു

‘ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ’; ‘മഅ്ദനിയെ കണ്ടു, കണ്ണ് നിറഞ്ഞു; കെ.ടി ജലീൽ

അബ്ദുൽനാസർ മഅ്ദനിയെ കണ്ടു തന്റെ കണ്ണുനിറഞ്ഞെന്ന് കെ.ടി ജലീൽ എം.എൽ.എ. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ എന്നും കെ ടി ജലീൽ ചോദിച്ചു. ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിങ്ങളെ പച്ചയ്ക്ക് ചുട്ടു കൊല്ലാനും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ ബി.ബി.സി ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കുകയെന്നും ജലീൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!