///
5 മിനിറ്റ് വായിച്ചു

ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായി, മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യൂനമർദ്ദം തുടർന്ന് തെക്ക് – തെക്ക് പടിഞ്ഞാറു ദിശ മാറി  ഫെബ്രുവരി ഒന്നോടെ ശ്രീലങ്കതീരത്തു കരയിൽ പ്രവേശിക്കാനാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.31-01-2023 മുതൽ 02-02-2023 വരെ:  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യകുമാരി തീരം,  ശ്രീലങ്കൻ തീരം  എന്നിവിടങ്ങളിൽ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!