തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും.യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു ബിസിനസ് തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും.5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കും. പുതിയ ശ്രേണിയിലുള്ള അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സാക്ഷാത്കരിക്കുന്നതിന്, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലാബുകളിൽ ഉൾക്കൊള്ളുന്നു.