///
18 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ല മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കും

ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയവുമായി മുസ്ലിം ലീഗ് ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ല മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കും.
6 വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ കൗൺസിൽ മീറ്റ്, വനിതാ സംഗമം,മതേതരത്വ സെമിനാർ , മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി വിളംബരഘോഷയാത്ര, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നീ പരിപാടികളാണ് സംവിധാനിച്ചിട്ടുള്ളത്.10 ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ജവഹർ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദ് പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾ ആരംഭിക്കും.തുടർന്ന് നടക്കുന്ന നിലവിലുള്ള കൗൺസിലിന്റെ സമാപനയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും. 11ന് കാലത്ത് 10 മണിക്ക് അമാനി ഓഡിറ്റോറിയത്തിലെ കെ വി മുഹമ്മദ് കുഞ്ഞി നഗറിൽ നടക്കുന്ന വനിതാ സംഗമം വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് 3 മണിക്ക് “മതേതര ഇന്ത്യ- നേരിടുന്ന വെല്ലുവിളികൾ ” എന്ന വിഷയത്തെക്കുറിച്ച് കണ്ണൂർ ടൗൺ സ്ക്വയറിലെ വി കെ അബ്ദുൽ ഖാദർ മൗലവി നഗറിൽ നടക്കുന്ന മതേതരത്വ സെമിനാർ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും.

12ന് വൈകുന്നേരം 3 മണിക്ക് പ്ലാറ്റിനം ജൂബിലി ആഘോഷം
വിളംബരം ചെയ്തുകൊണ്ട് കണ്ണൂർ വിളക്കുന്തറ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ 75 വർഷത്തെ പ്രയാണത്തെ പ്രതീകാത്മകമായി
ചിത്രീകരിച്ചുകൊണ്ട് പാർട്ടിയുടെയും പോഷക സംഘടനകളുടെയും 75 വീതം പ്രവർത്തകന്മാർ പതാകകൾ വഹിച്ചു അണിനിരക്കും. ഇസ്ലാമിക കലാരൂപങ്ങളായ ദഫ് , കോൽക്കളി , അറുവന മുട്ട് എന്നിവയും പാർട്ടിയുടെ സമര പോരാട്ടങ്ങളെയും സന്ദേശങ്ങളെയും വിളംബരം ചെയ്യുന്ന ടാബ്ലോകളുംഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വിളംബരഘോഷയാത്രയുടെ സമാപനം കുറിച്ചുകൊണ്ട് കാൽടെക്സ് കെ എസ് ആർ ടി സി ബസ് സ്റ്റേഷനു മുമ്പിൽ ബി പി ഫാറൂഖ് നഗറിൽ നടക്കുന്ന അഭിവാദന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ 10 മണിക്ക് അമാനി ഓഡിറ്റോറിയത്തിലെ വി പി മഹമൂദ് ഹാജി നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യും .ജില്ലയിലെ 216455 മെമ്പർമാരെ പ്രതിനിധീകരിച്ച് 541 അംഗങ്ങൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും 2023 -27 വർഷത്തേക്കുള്ള ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുക്കും വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഇ. അഹമ്മദ് നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറിമാരായ കെ എം ഷാജി, അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ,എൻ എ നെല്ലിക്കുന്ന് എംഎൽഎ പ്രസംഗിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!