വിരമിച്ച കെ.എസ്.ആർ ടി സി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി. ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം. ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ കെ.എസ്.ആർ.ടിസിയോട് കോടതി നിലപാട് തേടി.
ഇതിനിടെ വിരമിച്ച ജീവനക്കാരുടെ ഹർജിയില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ആനുകൂല്യ വിതരണത്തിന് സ്കീം മുന്നോട്ടു വയ്ക്കുന്നില്ല. രണ്ട് വർഷം സാവകാശം വേണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. ഒഴികഴിവുകൾ മാത്രമാണ് കെ.എസ്.ആർ ടി സി പറയുന്നതെന്ന് കോടതി പരാമര്‍ശിച്ചു.