എല്ലാ നല്ല മാറ്റങ്ങളുടേയും ചാലക ശക്തിയായി വർത്തിക്കുന്നത് പുസ്തകങ്ങളാണെന്നും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഫീസിലുള്ള സാമുവൽ ആരോൺ ലൈബ്രറി വിപുലമാക്കാനുള്ള ഒരുക്കുന്നതിനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്നും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണീദാസ് എളയാവൂർ പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പുസ്തകം ശേഖരിക്കുന്നതിനായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുക്കിയ പുസ്തക വണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകവണ്ടി കെ. പ്രമോദ് ഫ്ലാഗ് ഓഫ് ചെയ്തു. മഹാത്മാഗാന്ധിയുടെ വചനങ്ങളുടെ സമാഹാര ഗ്രന്ഥങ്ങളുടെ നൂറ്റിയൊന്ന് വാല്യങ്ങൾ അദ്ദേഹം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജിന് കൈമാറി. ഗാന്ധിജിയുടെ ജീവിതത്തെപ്പോലും ഏറെ സ്വാധീനിച്ചത് അൺ ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥമായിരുന്നെന്ന് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. സാമൂഹിക മാറ്റത്തിന്റെ നായകനായി ഗാന്ധിജിയെ പരിവർത്തിപ്പിച്ചത് പരന്ന വായനയായിരുന്നു. വാണീദാസ് എളയാവൂരിന്റ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു എളയാവൂർ സ്വാഗതം പറഞ്ഞു. കെ പ്രമോദ്, പി. മാധവൻ മാസ്റ്റർ, ടി. ജയകൃഷ്ണൻ, റഷീദ് കവ്വായി, സതീശൻ ബാവുക്കൻ, എം.വി.മോഹനൻ, അമർനാഥ് ജി. വൈ, ചന്ദ്രൻ കളരിയാടത്ത്, എം വി. ശ്രീജേഷ്, എം.കെ അശോകൻ, കൂടാളി മുഹമ്മദലി, വി.എ ദിലീപ്, എ . അബ്ദുൽ ഖാദർ, കെ. മുസ്തഫ, സി. പ്രദീപൻ എന്നിവർ സംസാരിച്ചു.