///
4 മിനിറ്റ് വായിച്ചു

ജപ്തി നടപടി; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സർക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലർ ഫ്രണ്ട് ജപ്തി നടപടിയില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇക്കാര്യം സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

സംസ്ഥാന പൊലീസ് മേധാവിയുടെയും ലാന്‍റ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർത്താലിലെ പൊതുമുതൽ നഷ്ടം കണക്കാക്കുന്നതിനായി ചുമതലപ്പെടുന്നതിയ ക്ലെയിംസ് കമ്മീഷണർക്ക് ഓഫീസ് തുറക്കുന്നതിന് ആറ് ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!