സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കും.
അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ തുക 36 മുതല്‍ 60 തുല്ലൃ മാസ ഗഡുക്കളായി തിരിച്ചടക്കണം. കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.
സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
Image Slide 3
Image Slide 3