//
4 മിനിറ്റ് വായിച്ചു

ഇറ്റലി തീരത്ത് തുർക്കി അഭയാർത്ഥികളുടെ ബോട്ട് മുങ്ങി അപകടം; 60 മരണം

ഇറ്റലിയുടെ തെക്കൻ തീരത്ത് അഭയാർത്ഥികളുടെ ബോട്ട് തകർന്നുണ്ടായ ദുരന്തത്തിൽ മരണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ കുട്ടികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജീവിതത്തിൽ ഒരിക്കലും  കാണേണ്ടി വരരുതാത്ത കാഴ്ചയെന്നായിരുന്നു ദുരന്തമുഖത്തെത്തിയ കുട്രോ മേയറുടെ പ്രതികരണം. തിരയോടൊപ്പം തീരത്തേക്ക് വന്നടിയുകയായിരുന്ന മൃതദേഹങ്ങളിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുമുണ്ടായിരുന്നു. തുർക്കിയിലെ ഇസ്മിർ തുറമുഖത്ത് നിന്നും നാല് ദിവസം മുൻപാണ് ബോട്ട് പുറപ്പെട്ടത്.

150-നും 200-നും ഇടയിൽ യാത്രക്കാർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഈ കണക്കിൽ വ്യക്തതയില്ല. രക്ഷപ്പെട്ടവരുടെ വാക്ക് വിശ്വസിച്ചാൽ ഇരുപതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!