//
6 മിനിറ്റ് വായിച്ചു

ചക്കരക്കല്ലിൽ വൻ മദ്യവേട്ട

ചക്കരക്കൽ ടൗണിന് സമീപം കണ്ണോത്ത് വീട്ടിൽ കുറുക്കൻ വിനോദ് എന്ന വിനോദനെയാണ് (58) 70 ലിറ്റർ മദ്യവുമായി ചക്കരക്കൽ സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.ഇന്നലെ സി.ഐ. ശ്രീജിത്ത് കൊടേരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് 30 കുപ്പി മദ്യവുമായി വിനോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ വീട്ടിൽ കൂടുതൽ കുപ്പികൾ സ്റ്റോക്കുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.തുടർന്ന് ഇന്ന് രാവിലെ റെയ്ഡ് നടത്തുകയായിരുന്നു.

വീട്ടിന്നകത്ത് രഹസ്യ അറയിൽ സൂക്ഷിച്ച 17 ലിറ്ററിൻ്റെയും 30 അര ലിറ്ററിൻ്റെയും മദ്യവും 57 ബീറും ഹൻസ്, കൂൾ തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. കൂടാതെ മദ്യം വിൽപന നടത്തി ലഭിച്ച രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. ഇയാൾ ഈ പ്രദേശത്തെ ഏറ്റവും വലിയ സമാന്തര ബിവറേജ് വിൽപനകാരനാണെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ശ്രിജിത്ത് കൊടേരി പറഞ്ഞു.എസ് ഐ മാരായ പവനൻ, രാജീവൻ, അജിത്ത് കുമാർ,
എസ് സി പി ഒ ഷിജു,
സി പി ഒ മാരായ നിധീഷ്, രതീഷ്, ഷിജിൽ, ഷിജിന എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!