///
4 മിനിറ്റ് വായിച്ചു

ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മഹാരാഷ്ട്രയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബി.ജെ.പി എം‌.എൽ‌.എ ആശിഷ് ഷെലാർ ഉൾപ്പടെയുള്ളവരുടെ നോട്ടീസിന് മറുപടി പറയവെയാണ് ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡ് ഇക്കാര്യം നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.108 കഫ് സിറപ്പ് നിർമ്മാതാക്കളിൽ 84 പേർക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി റാത്തോഡ് പറഞ്ഞു. ഇതിൽ നാലെണ്ണത്തിന് ഉൽപാദനം നിർത്താൻ നിർദേശം നൽകിയതായും ആറ് കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിച്ചതിന് 17 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!