//
3 മിനിറ്റ് വായിച്ചു

അന്തർദേശീയ വനിതാ ദിനത്തിൽ സൗജന്യപ്രവേശനവുമായി ഡിറ്റിപിസി

കണ്ണൂർ : സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഡിടിപിസി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള പയ്യാമ്പലം ബീച്ച് പാർക്ക്,പയ്യാമ്പലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപമുള്ള സീ പാത്ത് വേ , പാലക്കയംതട്ട് ടൂറിസം സെന്റർ , തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം, ധർമ്മടം ബീച്ച് ടൂറിസം സെന്റർ എന്നിവിടങ്ങളിലേക്ക് ഉള്ള പ്രവേശനം അന്തർദേശീയ വനിതാ ദിനമായ ബുധനാഴ്ച ( 08/ 03 / 2023 ) വനിതകൾക്ക് സൗജന്യമായിരിക്കും എന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!